ന്യുമാഹി: മുഴപ്പിലങ്ങാട് , മാഹി ബൈപാസിൻ്റെ സിഗ്നൽ ജങ്ഷൻ വന്നതോട് കൂടി ഗതാഗത സ്തംഭനം രൂക്ഷമായ പെരി ങ്ങാടി റെയിൽവേ ക്രോസിംഗിൽ മേൽപ്പാലം യാഥാർഥ്യമാക്കാൻ ബഹുമാനപ്പെട്ട എംഎൽഎ ഉം, നിയമസഭ സ്പീക്കറും ആയ ശ്രീ എ.എൻ.ഷംസീർ, എം. പി. ശ്രീ.ഷാഫി പറമ്പിൽ എന്നിവരുടെ ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാവണം എന്ന്, പെരിങാടി റെയിൽവേ മേൽപ്പാലം ജനകീയ കർമ സമിതി ആവശ്യപ്പെട്ടു. എം എൽഎ ക്ക് ഇവിടുത്തെ ഗുരുതര അവസ്ഥ നേരത്തെ അറിയാവുന്നത് ആണ്. എംപി,ശ്രീ ഷാഫി പറമ്പിൽ, തെരഞ്ഞെടുപ്പ് വേളയിൽ , മേൽപ്പാലം യാഥാർത്ഥ്യമാക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ചത് ആണ്. എംപി ആയി ചുമതല ഏറ്റെടുത്ത ശേഷം ഓഫീസിൽ നിന്നും വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.അതിനു ശേഷം എന്തെങ്കിലും നീക്കങ്ങൾ ഉണ്ടായതായി അറിവില്ല.ആംബുലെൻസുകൾ അടക്കം വളരെയേറെ നേരം ബ്ളോക്കിൽ കുടുങ്ങുകയും,കിലോമീറ്റർ ഓളം വാഹന നിര സൃഷ്ടിക്കപ്പെടുന്ന തും ഇവിടെ ഇപ്പൊൾ സ്ഥിരമായ കാഴ്ചയാണ്.നൂറ്റാണ്ടുകളായി ഉള്ള പ്രദേശത്തെ ജനങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണുന്നതിനായി ജനപ്രതിനിധികൾ ഇടപെടണമെന്ന് കർമസമിതി കൺവീനർ സുധീർ കേളോത്ത് ആവശ്യപ്പെട്ടു.