സി.കെ രാജൻ, സി.എച്ച് രമേശ് ബാബു , നാസർ പുത്തലത്ത് എന്നിവർ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായി
പാനൂർ :വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ മേഖലാ വാർഷിക കൗൺസിൽ യോഗവും 2024 – 2026 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.
പാനൂർ വ്യാപാരഭവനിൽ സംസ്ഥാ ന ജനറൽ സിക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡൻ്റ് സി. കെ. രാജൻ അധ്യക്ഷനായി വൈസ് പ്രസിഡൻ്റ് കെ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. മേഖലാ സിക്രട്ടറി കെ. അബൂബക്കർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. നാസർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജനറൽ സിക്രട്ടറി പി ബാഷിദ് വൈസ് പ്രസിഡൻ്റുമാരായ സി.സി. വർഗീസ്, എ. സുധാകരൻ, മേഖലാ വൈസ് പ്രസിഡൻ്റ് എം.ഒ.നാണു
എന്നിവർ പ്രസംഗിച്ചു. പ്രസിഡൻ്റായി സി.കെ രാജനെ വീണ്ടും തിരഞ്ഞെടുത്തു. സി.എച്ച്. രമേശ് ബാബുവിനെ ജനറൽ സിക്രട്ടറിയായും നാസർ പുത്തലത്തിനെ ട്രഷററായും തിരഞ്ഞെടുത്തു.