VCK കണ്ണൂർ ജില്ലാ പ്രവർത്തക യോഗം 27/10/2024ന് ഞാറാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണൂർ ഗുരു ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രവർത്തകയോഗം VCK കേരള ഓർഗനൈസറും,ദേശീയ ഹെഡ് കോർട്ടേഴ്സ് സെക്രട്ടറിയുമായ ഇളം ചെഗുവേര ഉദ്ഘാടനം ചെയ്തു. ജി ഗിരിധരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവർത്തകയോഗത്തിൽ വെച്ച് ദലിത് മേഖലയിൽ നടത്തിയ മികച്ച സാമൂഹിക പ്രവർത്തിന് VCK കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ഡോ. അംബേദ്കർ പുരസ്കാരം ശശിധരൻ മാസ്റ്റർ കണ്ണുരിന്, ദേശീയ ഹെഡ് കോർട്ടേഴ്സ് സെക്രട്ടറി ഇളം ചെഗുവേര നൽകി ആദരിച്ചു. തുടർന്ന് VCKജില്ലാ അധ്യക്ഷൻ ഗിരിധരൻ ജി അധ്യക്ഷപ്രസംഗം നടത്തി. പ്രവർത്തക യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ശശിധരൻ മാസ്റ്റർ,ഷാജി ചെന്നൈ, നാരയണൻ കെ, സജീവൻ പറമ്പൻ, യു രാജൻ, ശശി താപ്രാൻ, പുരുഷോത്തമ്മൻ പി, രാജേഷ് കുമാർ കെ, ബാലകൃഷ്ണൻ തെക്കൻ, വിനോദ് ഇ, ദേവിലാൽ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.