പെരിങ്ങാടി ശ്രീ മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന മഹാശിവക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠാ കർമ്മം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ തെക്കിനിടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തി .2 ദിവസങ്ങളിലായി ക്ഷേത്ര ശില്പി ശബരിമല മുൻ മേൽ ശാന്തി ബ്രഹ്മശ്രീ കെ ജയരാമൻ നമ്പൂതിരിയുടെയും അനേകം ബ്രാഹ്മണശ്രേഷ്ഠന്മാരുടെയും സാന്നിധ്യത്തിൽ വിവിധ പൂജാധി കർമ്മങ്ങൾ നടന്നു. മഹാമൃത്യുഞ്ജയ ഹോമം പ്രത്യേക വഴിപാടായി നടന്നു. ദേവ ചൈതന്യം വർദ്ധിപ്പിക്കുന്ന സുപ്രധാന ചടങ്ങിൽ 100 കണക്കിന് ഭക്തർ പങ്കെടുത്തു .ഉച്ചയ്ക്ക് പ്രസാദഊട്ട് ഉണ്ടായിരുന്നു. പ്രസിഡന്റ് ഒ. വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി വി രാജൻ പെരിങ്ങാടി, അനീഷ് ബാബു, അനിൽ ബാബു പവിത്രൻ കുലോത്, പി പ്രദീപൻ, രമേശൻതൊട്ടോന്റവിട, സി എച്ച് പ്രഭാകരൻ, സുധീർ കേളോത്ത്, മഹേഷ് പി പി, സത്യൻ കോമത്ത്, ശ്രീമണി, വൈ എം സജിത, സുജിൽ ചേലോട്ട്, എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.