അത്ഭുത പ്രവർത്തകയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ജാഗരം ആഘോഷമായി ആചരിച്ചു.ഭാരതത്തിലെ പുരാതനവും,വിശുദ്ധ അമ്മ ത്രേസ്യ യുടെ നാമധേയത്തിലുള്ള പ്രഥമ ബസിലിക്ക തീർഥാടന കേന്ദ്രവുമായ മാഹി സെന്റ് തെരേസ ബസിലിക്ക തീർത്ഥാടന ദേവാലയത്തിന്റെ തിരുനാൾ ജാഗരമായ അനേകായിരം വിശ്വാസികളാണ് മാഹി ബസലിക്കയിൽ എത്തി ചേർന്നത്.
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ മോസ്റ്റ് റവ. ഡോ. ആന്റണി വാലുങ്കൽ പിതാവിനെ ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ വെച്ച് കോഴിക്കോട് രൂപത വികാരി ജനറൽ റവ.മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ ഹാരാർപ്പണം നൽകി സ്വീകരിച്ചു. തദവസരം
പാരിഷ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും, തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളും, കൊമ്പിരി അംഗങ്ങളും, ഇടവകാംഗങ്ങളും, സന്നിദ്ധരായിരുന്നു.ജപമാലയും, അതിനുശേഷം മോസ്റ്റ് റവ. ഡോ. ആന്റണി വാലുങ്കൽ പിതാവിന്റെ കാർമികത്വത്തിൽ ആഘോഷ ദിവ്യബലി അർപ്പിക്കുകയുണ്ടായി. സഹകാർമികരായി കോഴിക്കോട് രൂപത വികാരി ജനറൽ റവ. മോൺ. ഡോ. ജെൻസെൻ പുത്തൻവീട്ടിൽ , ഫെറോന വികാരി ഡോ. ജെറോം ചിങ്ങംതറ , ഫാദർ ടോണി ഗ്രേഷ്യസ് , ഫാദർ പോൾ. എ .ജെ എന്നിവർ പങ്കെടുത്തു. വിശുദ്ധ അമ്മ ത്രേസ്യ പരിശുദ്ധാത്മാവിന്റെ ഉപകരണം ആണെന്ന് ആന്റണി വാലുങ്കൽ പിതാവ് പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.
സെന്റ് ഡോൺ ബോസ്കോ കുടുംബയൂണിറ്റ് തിരുനാൾ സഹായകരായിരുന്നു. തുടർന്ന് വിശുദ്ധ അമ്മ ത്രേസ്യയുടെ നൊവേനയും, വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ട് ദീപാലങ്കരമായ വാഹനത്തിൽ നഗര പ്രദക്ഷിണം ഉണ്ടായി.
പള്ളിയിൽനിന്ന് പുറപ്പെട്ട് പഴയ പോസ്റ്റ് ഓഫീസ്, ടാഗോർ പാർക്ക്, ഹോസ്പിറ്റൽ ജംഗ്ഷൻവഴി പൂഴിത്തല, ശ്രീകൃഷ്ണ ക്ഷേത്രം, മാഹി ഹോസ്പിറ്റൽ, ലാ ഫാർമാ റോഡ്, ആന വാതുക്കൽ അമ്പലം , സിമിത്തേരി റോഡ്, വഴി പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേർന്നു, തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഉണ്ടായി.രാവിലെ 10 മണിക്ക് കോഴിക്കോട് രൂപത മെത്രാൻ മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ പിതാവിന് റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ വച്ച് സ്വീകരണം ഉണ്ടായിരിക്കും. തുടർന്ന് 10.30 മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ പിതാവിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും. തുടർന്ന് നൊവേനയും, മയ്യഴി അമ്മയുടെ അത്ഭുത തിരസ്രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടാകും.
വൈകിട്ട് 5 മണിക്ക് , സ്നേഹ സംഗമം ഉണ്ടായിരിക്കും.
മാഹി എംഎൽഎ രമേശ് പറമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്യും.
മയ്യഴിയിലെ പൗര പ്രമുഖരും മാഹി അഡ്മിനിസ്ട്രേഷനിലെ വിവിധ വകുപ്പ് മേധാവികളും മറ്റ് വിശിഷ്ട അതിഥികളും പരിപാടി യില് ഉണ്ടായിരിക്കും.