പാനൂർ:വളള്യായി സ്വാതന്ത്രസ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഐവി ദാസ് സ്മാരക സ്വർണമെഡലിനായി വിദ്യാർത്ഥികൾക്കായി വാട്ടർകളർ ചിത്രരചന മൽസരം നടത്തുന്നു.ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മൽസരത്തിൽ പങ്കെടുക്കാം. കഴിവും, താൽപര്യവുമുള്ളവർ വയസ്, ക്ലാസ് എന്നിവ രേഖപ്പെടുത്തിയ സ്ക്കൂൾ പ്രധാനധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റു സഹിതം ഒക്ടോബർ 15ന് മുമ്പായി പേര് റജിസ്ട്രർ ചെയ്യണം. 9747736731, 9497696184, 9496701361.