പാനൂർ :2024 – 25 അക്കാദമിക വർഷത്തെ പാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഉള്ള ലോഗോ പ്രകാശനം
ഒക്ടോബർ മൂന്നാം തീയതി സ്കൂൾ ലൈബ്രറിയിൽ വെച്ച് നടന്നു.
മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വത്സൻ
പബ്ലിസിറ്റി ചെയർമാൻ വി പി ചാത്തു മാസ്റ്റർക്ക് നൽകിക്കൊണ്ട് ലോഗോപ്രകാശന കർമ്മം നിർവഹിച്ചു.ചടങ്ങിൽസ്കൂൾ ഹെഡ്മാസ്റ്റർ ഷാജിൽ ടി കെ,
സ്കൂൾ കമ്മിറ്റി പ്രസിഡൻറ് അരവിന്ദൻ മാസ്റ്റർ , മാനേജർ സുനിൽകുമാർ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ജി വി രാകേഷ് എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ പ്രിൻസിപ്പൽ കെ അനിൽകുമാർ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും പബ്ലിസിറ്റി കൺവീനർ ശ്രീവത്സൻ മാസ്റ്റർ സ്വാഗതം പറയുകയും ചെയ്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയായ ജ്യോതിഷ്കുമാർ വി പി രൂപകല്പനചെയ്ത ലോഗോ ആണ് ഇത്തവണത്തെ സ്കൂൾ കലോത്സവത്തിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്. കലോത്സവ പ്രോഗ്രാം കമ്മിറ്റി കൺവീനർ വിജിത്ത് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post