പാനൂർ :പാത്തിപ്പാലം മഹാത്മാഗാന്ധി വായനശാല & ഗ്രന്ഥാലയവും മൊകേരി സ്നേഹസ്പർശം ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്സ്റ്റും സംയുക്തമായി മൊകേരിയിൽ ഗാന്ധിജയന്തിയാഘോഷം നടത്തി.
രാവിലെ പുഷ്പാർച്ചന , ശുചീകരണം , ഉച്ചക്ക് ചിത്രരചന മത്സരം വൈകിട്ട് ഗാന്ധി സ്മൃതി സദസ്സ് എന്നീ പരിപാടികൾ നടത്തി. വൈകിട്ട് നടന്ന ഗാന്ധി സ്മൃതി സദസ്സ് വി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
വി ഇ കുഞ്ഞനന്തൻ ഗാന്ധി സ്മൃതിഭാഷണം നടത്തി.ഡോ.ശശിധരൻ കുനിയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അരവിന്ദാക്ഷൻ മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. അനിൽ വള്ള്യായി , ജയജിത്ത് പി എന്നിവർ ആശംസയർപ്പിച്ചു. അഭിജിത്ത് കെ.എം സ്വാഗതവും രഖില എം കെ നന്ദിയും പറഞ്ഞു. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും മികച്ച രീതിയിൽ സേവനം നടത്തുന്ന പൊതു പ്രവർത്തകരേയും സ്മൃതിസന്ധ്യയിൽ ആദരിച്ചു. സ്വാതന്ത്ര്യ സമരത്തിൻ്റെ നൊമ്പരങ്ങൾ എന്ന കഥാപ്രസംഗം ദേവിക എൻ.ആർ അവതരിപ്പിച്ചു.
നാല് വിഭാഗങ്ങളായി നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് സ്വർണ്ണ മെഡലും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.
എൽ.പി. വിഭാഗത്തിൽ നൈതിക സന്തോഷ് [ മട്ടന്നൂർ ഗവ.യു.പി.സ്കൂൾ ]
യു.പി.വിഭാഗത്തിൽ ഫാത്തിമ സിയ [ പിണറായി ഗണപതി വിലാസം സ്കൂൾ ]
ഹൈസ്കൂൾ വിഭാഗത്തിൽ ആശാലക്ഷ്മി [ മമ്പറം ഹയർ സെക്കൻ്ററി സ്കൂൾ]
ഹയർ സെക്കൻ്ററി വിഭാഗത്തിൽ ശ്രദ്ധ പ്രകാശ് [സെൻറ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂൾ തലശേരി ] എന്നിവർ സ്വർണമെഡൽ നേടി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post