മയ്യഴിയുടെ ചരിത്രകാരനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി.എച്ച്. ഗംഗാധരൻ്റെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി സപ്തമ്പർ 30 ന് തിങ്കളാഴ്ച അദ്ദേഹത്തെ അനുസ്മരിക്കുന്നു….
മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ (ഐ.കെ.കുമാരൻ റോഡ്) കാപ്പിറ്റോൾ വെഡ്ഡിങ്ങ് സെൻ്ററിലാണ് വൈകുന്നേരം 4ന് അനുസ്മരണച്ചടങ്ങ് നടക്കുക.
കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ – കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ യൂണിയൻ (KRMU) മാഹി – തലശ്ശേരി മേഖലാ കമ്മിറ്റിയാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.
ജീവനാളം മാഹി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ അനുസ്മരണ പ്രഭാഷണം നടത്തും.
സി.എച്ചിൻ്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ അനുസ്മരിക്കും.
സി.എച്ച്. ഗംഗാധരനുമായി അടുപ്പമുള്ളവർ, അദ്ദേഹത്തെ സ്നേഹിക്കുന്നവർ തുടങ്ങി എല്ലാവരെയും ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു….