വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗം ജില്ലയിലെ എൽപി, യുപി, ഹൈസ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ ഗവ. ടിടിഐ (മെൻ) കണ്ണൂരിൽ മത്സരങ്ങൾ നടത്തുന്നു. എൽപി, യുപി വിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ് എന്നിവയിലും, ഹൈസ്‌കൂൾ, കോളേജ് വിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ്, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നിവയിലുമാണ് മത്സരം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ക്വിസ് മത്സരത്തിന് ഓരോ വിഭാഗത്തിനും ഒരു സ്‌കൂൾ/കോളേജിനെ പ്രതിനിധീകരിച്ച് രണ്ടുപേർ ചേർന്ന ഒരു ടീമിനും മറ്റു മത്സരങ്ങൾക്ക് ഓരോ വിഭാഗത്തിനും രണ്ട് പേർക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ചും പങ്കെടുക്കാം. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്‌കൂൾ/പ്രൊഫഷണൽ കോളേജ്/പോളിടെക്നിക്ക് കോളേജ് എന്നിവ ഉൾപ്പെടും. ഹയർ സെക്കന്ററി (പ്ലസ് വൺ, പ്ലസ് ടു) വിദ്യാർഥികൾ കോളേജ് തലത്തിലാണ് മത്സരിക്കേണ്ടത്. പ്രസംഗ മൽസരവും ഉപന്യാസ മത്സരവും മലയാള ഭാഷയിലാണ്. മത്സരത്തിൽ പങ്കെടുക്കുന്ന ഒരോ വിഭാഗത്തിനും പ്രധാനാധ്യാപകൻ/പ്രിൻസിപ്പൽ എന്നിവരിൽ നിന്ന് പ്രത്യേകം സാക്ഷ്യപത്രം ഹാജരാക്കണം. സാക്ഷ്യപത്രത്തിൽ വിദ്യാർഥി പഠിക്കുന്ന സ്‌കൂൾ, ക്ലാസ്, പിതാവിന്റെ/മാതാവിന്റെ പേര് എന്നിവ രേഖപ്പെടുത്തണം. സാക്ഷ്യപത്രം ഹാജരാക്കാത്ത വിദ്യാർഥികളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല. ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ നടത്തുന്ന മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഗവ. ടിടിഐ (മെൻ) കണ്ണൂരിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. മത്സരാർത്ഥികൾ 9.30 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ് www.forest.kerala.gov.in ഫോൺ:9447979151