2024ലെ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ച്വച്ച വനിതകൾക്ക് വനിത ശിശുവികസന വകുപ്പ് നൽകുന്ന വനിതാരത്ന പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത,
സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ ആറ് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. അവാർഡിനായി പരിഗണിക്കുന്നതിന് മറ്റ് വ്യക്തികൾ/സ്ഥാപനങ്ങൾ /സംഘടനകൾ എന്നിവർ മുഖേന നാമനിർദേശങ്ങൾ പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ (പുസ്തകം, സിഡികൾ, ഫോട്ടോകൾ, പത്രക്കുറിപ്പ്) എന്നിവ ഉൾപ്പെടുത്തി ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് നൽകേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. ഫോൺ: 04972 700708.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post