അഗ്നീവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലി; ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടര്‍; ഹരിയാനയില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. അഗ്നീവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്നും 24നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. റോഹ്തക്കില്‍ നടന്ന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി നായബ് സിങ് സൈനി, കേന്ദ്രമന്ത്രിമാരായ മനോഹര്‍ലാല്‍ ഖട്ടാര്‍, റാവു ഇന്ദര്‍ജിത്ത് സിങ്, കെപി ഗുര്‍ജാര്‍ എന്നിവരും പങ്കെടുത്തു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, എഞ്ചിനിയിറിങ് കോളജുകളില്‍ പഠിക്കുന്ന എസ് സി, ഒബിസി വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പും ഗ്രാമപ്രദേശങ്ങളില്‍ നിന്ന് കോളജുകളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടറും നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും, കര്‍ഷകര്‍ക്കും ദരിദ്ര ജനവിഭാഗത്തിനും മുന്‍ഗണന നല്‍കുന്നതാണ് പ്രകടനപത്രികയെന്നും ചടങ്ങിന് മുന്‍പായി മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഭരണകാലത്ത് ഹരിയാന പുരോഗതിയുടെ പാതയിലാണെന്നും ജെപി നഡ്ഡ പറഞ്ഞു. ഹരിയാനയില്‍ വന്‍ മാറ്റമുണ്ടായെന്നും അവ ഇപ്പോള്‍ ദൃശ്യമാണ്. മുന്‍കാല സര്‍ക്കാരുകളുടെ അഴിമതിയും നഡ്ഡ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു.ജാതി സര്‍വേ, മിനിമം താങ്ങുവില തുടങ്ങി നിരവധി പദ്ധതികളാണു പ്രകടനപത്രികയില്‍ ഉള്ളത്. സ്ത്രീശാക്തീകരണം, സാമൂഹിക സുരക്ഷ ഉറപ്പാക്കല്‍, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക, കുടുംബങ്ങളുടെ ക്ഷേമം, പാവപ്പെട്ടവര്‍ക്ക് വീട് തുടങ്ങിയവയാണു മറ്റ് ഉറപ്പുകള്‍. 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. ഫലം ഒക്ടോബര്‍ എട്ടിന് പ്രഖ്യാപിക്കും.