2023 ലെ കേരള പൊതുരേഖ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്കായി സെപ്റ്റംബർ 27 രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറസ് ഹാളിൽ ചേരും. രജിസ്‌ട്രേഷൻ, മ്യൂസിയം,ആർക്കിയോളജി വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർപേഴ്‌സണായ സെലക്ട് കമ്മിറ്റി പൊതുജനങ്ങൾ, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2023ലെ കേരള പൊതുരേഖ ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org എന്ന നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജിലും Pre-Legislative Public Consultation എന്ന ലിങ്കിലും ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താൽപര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാം. കൂടാതെ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും അണ്ടർ സെക്രട്ടറി, നിയമനിർമ്മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം-33 എന്ന മേൽവിലാസത്തിൽ രേഖാമൂലമോ legislation@niyamasabha.nic.in.എന്ന ഇ-മെയിൽ വിലാസത്തിലോ 2024 നവംബർ 15 വരെ അയച്ചുനൽകാം.