ജില്ലാ കുടുംബശ്രീ മിഷന്റെ ധീരം കരാട്ടെ പരിശീലനത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച രംഗശ്രീ കലാഗ്രൂപ്പിന്റെ കലാജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. ജെൻഡർ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ 11 മോഡൽ സി ഡി എസ്സുകളിലെ വിവിധ കേന്ദ്രങ്ങളിൽ ധീരം കരാട്ടെ പരിശീലനം സംഘടിപ്പിക്കാൻ ജില്ലാ കുടുംബശ്രീ മിഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രചാരണാർത്ഥമാണ് കുടുംബശ്രീ രംഗശ്രീ കലാടീം വിവിധ കേന്ദ്രങ്ങളിൽ നടകാവതരണം സംഘടിപ്പിക്കുന്നത്. ജില്ലാ മിഷൻ കോഓർഡിനേറ്റർ എം വി ജയൻ സംസാരിച്ചു.
ധീരം സ്വയം പ്രതിരോധ പരിശീല പരിപാടിയുടെ ഭാഗമായി കുടുംബശ്രീ വഴി ആദ്യഘട്ടത്തിൽ തീവ്ര പരിശീലനം നേടിയ 28 പേരടങ്ങുന്ന ടീം അംഗങ്ങൾ ഈ വർഷം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകും. കരിവെള്ളൂർ, പരിയാരം, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂർ, പാട്ട്യം, മൊകേരി, എരഞ്ഞോളി, നാറാത്ത്, മാലൂർ, പായം, പെരളശ്ശേരി എന്നീ മോഡൽ സിഡിഎസുകൾ കേന്ദ്രീകരിച്ചാണ് ഈ വർഷം ജില്ലയിൽ പരിശീലനം ആരംഭിക്കുന്നത്. ഓരോ സി ഡി എസിലും 20 പേരടങ്ങുന്ന ഒരു ബാച്ചിന് പരിശീലനം നൽകാനാണ് നിലവിൽ ലക്ഷ്യമിടുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.