എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യത ഉള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. ഫോൺ 0471 2570471, 9846033001.