കണ്ണൂർ ഗവ. ഐടിഐയിൽ ആഗസ്റ്റ് എട്ടിന് മെട്രിക് ട്രേഡിലേക്കുള്ള ജനറൽ കൗൺസിലിംഗ് നടത്തുന്നു. രജിസ്‌ട്രേഷൻ സമയം രാവിലെ എട്ടു മുതൽ 10 വരെ. 240 വരെ ഇൻഡക്‌സ് മാർക്ക് ലഭിച്ച ഓപൺ, ഈഴവ, മുസ്‌ലിം, ഒബിഎച്ച് വിഭാഗത്തിലെ അപേക്ഷകരും 220 വരെ ഇൻഡക്‌സ് മാർക്ക് ലഭിച്ച എസ്‌സി, എസ്ടി വിഭാഗത്തിലെ അപേക്ഷകരും 150 വരെ ഇൻഡക്‌സ് മാർക്ക് ലഭിച്ച ഇഡബ്ല്യുഎസ് വിഭാഗത്തിലെ അപേക്ഷകരും എൽസി, ഒബിഎക്‌സ് വിഭാഗത്തിലെ എല്ലാ അപേക്ഷകരും എത്തുക. അർഹരായവരുടെ ലിസ്റ്റ് ഐടിഐ അഡ്മിഷൻ വെബ്‌സൈറ്റിലും നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.