ജില്ലയിൽ ട്രോളിംഗ് നിരോധനത്തിന് ശേഷം കടൽ രക്ഷാപ്രവർത്തനത്തിന് റസ്ക്യൂ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക് ഇൻ ഇൻ്റർവ്യൂ ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് രണ്ടു മണിക്ക് ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. അപേക്ഷകർ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശീലനം ലഭിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം. രക്ഷാപ്രവർത്തനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിൻ്റെയും യോഗ്യത തെളിയിക്കുന്ന രേഖകളുടെയും പകർപ്പ് സഹിതം ഹാജരാകണം. ഫോൺ- 04972 732487, 9496007039
Sign in
Sign in
Recover your password.
A password will be e-mailed to you.