Latest News From Kannur

ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രം വേണമെന്നറിഞ്ഞു; തുണിക്കടയില്‍നിന്ന് എല്ലാം എടുത്തുകൊണ്ട് കോൺഗ്രസ്സ് നേതാവായ കരീം വയനാട്ടിലേക്ക്

0

വടകര: ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട് വയനാട്ടിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രം വേണമെന്ന് കേട്ടപ്പോൾ വടകര പുതുപ്പണം സ്വദേശി കരീം നടക്കൽ ഒന്നുമാലോചിച്ചില്ല. തന്റെ തുണിക്കടയിലെ മുഴുവൻ റെഡിമെയ്ഡ് വസ്ത്രങ്ങളുമെടുത്ത് കരീമും മകൻ മുഹമ്മദ് കലഫും വയനാട്ടിലേക്കുതിരിച്ചു. പോരാത്ത തുണിത്തരങ്ങൾ പുറമേനിന്ന് വാങ്ങി.
വടകര ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ കരീമിന് പാലയാട്നട പുത്തൻനടയിൽ സഫു എന്നപേരിൽ ടെക്സ്റ്റയിൽസുണ്ട്. ഇവിടുത്തെ സ്റ്റോക്കിന്റെ മുക്കാൽഭാഗവും വയനാട്ടിലേക്കുകൊണ്ടുപോയി.
മാക്സി, പർദ, അടിവസ്ത്രങ്ങൾ, ലുങ്കി, മുണ്ട്, ജീൻസ്, ഉടുപ്പ്, ഷർട്ട്, തോർത്ത് എന്നിവയാണ് ഭൂരിഭാഗവും. ബെഡ് ഷീറ്റ്, പുതപ്പ്, പായ തുടങ്ങിയവ പുറമേനിന്ന് വാങ്ങുകയായിരുന്നു. മേപ്പാടിയിലെത്തി ദുരിതാശ്വാസക്യാമ്പ് അധികൃതരെ ഇതെല്ലാം ഏൽപ്പിച്ചു. വടകര സ്വദേശിയും, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ലത്തീഫ് കല്ലറക്കലു കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന തന്റെ ‘ഇവ ജൂനിയേഴ്സി’ൽനിന്ന് രണ്ടുദിവസങ്ങളിലായി വയനാട്ടിലേക്ക് തുണിത്തരങ്ങൾ നൽകി

Leave A Reply

Your email address will not be published.