മമ്പറം :മമ്പറം ശ്രീ എടപ്പാടി കളരി ഭഗവതീ ക്ഷേത്രത്തിൽ രാമായണ മാസാചരണ പരിപാടികളുടെ ഭാഗമായി രാമായണം പാരായണ മത്സരം 11 ന് ഞായറാഴ്ച 2 മണിക്ക് ക്ഷേത്ര സന്നിധിയിൽ നടക്കും.
വിദ്യാർത്ഥി വിഭാഗം , പൊതുവിഭാഗം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. പ്ലസ്ടുവരെയുള്ള സ്കൂൾ കുട്ടികൾക്ക് വിദ്യാർത്ഥി വിഭാഗത്തിലും മറ്റുള്ളവർക്ക് പൊതുവിഭാഗത്തിലും മത്സരിക്കാം. ഒരാൾക്ക് ഒരു വിഭാഗത്തിൽ മാത്രമേ മത്സരിക്കാവൂ . ആഗസ്ത് 8 നകം മത്സരാർത്ഥികൾ പേരുകൾ സമർപ്പിക്കേണ്ടതാണ്. പേരുകൾ സമർപ്പിക്കാനും കൂടുതൽ അന്വേഷണത്തിനും
9495743763 ,9947199054എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ആഗസ്ത് 16 ന് വെള്ളിയാഴ്ച ക്ഷേത്രത്തിൽ സംക്രമ കലശവും രാമായണം സമ്പൂർണ്ണ പാരായണവും നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post