പാനൂർ :പാനൂർ യൂനിറ്റ് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ മൃതദേഹസംസ്കരണ യൂണിറ്റ് – വിഷ്ണു പാദം – ആഗസ്ത് 3 ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് പാനൂർ കാരുണ്യ ഹാളിൽ നാടിനായി സമർപ്പിക്കുന്നു. സേവാഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവൻ സമർപ്പണ കർമ്മം നിർവ്വഹിക്കും. പാനൂർ സേവാഭാരതിയുടെ ജനോപകാര പ്രവർത്തന പദ്ധതികളുടെ ഭാഗമായാണ് വിഷ്ണു പാദം മൃതദേഹസംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്.