മാഹി : ചാലക്കര മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിനു സമീപം സീലാൻ്റ് കോട്ടേഴ്സിന് സമീപത്ത് ചുഴലിക്കാറ്റിൽ മരം റോഡിലേക്ക് പിഴുതു വീണു. മരം വീണതിനെ തുടർന്ന് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. അത് വഴി പോയ സ്ത്രീകൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കോട്ടേഴ്സിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്