2025-26 അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനായി ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയം ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2013 മെയ് ഒന്നിനും, 2015 ജൂലൈ 31 നും ഇടയിൽ ജനിച്ചവരും 2024-25 അധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃക വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും ജില്ലയിലെ സ്ഥിര താമസക്കാരും ആയിരിക്കണം. വിശദവിവരങ്ങള്‍ www.navodaya.gov.in, https://navodaya.gov.in/nv/nvs_ school/kannur/en/home എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി സെപ്തംബര്‍ 16. ഫോണ്‍ 0490 2962965