Latest News From Kannur

കാഞ്ചീരവം കാസർഗോഡ് ജില്ലാ സംഗമം സംഘടിപ്പിച്ചു

0

കാഞ്ഞങ്ങാട് : കേരളത്തിലെ റേഡിയോ ശ്രോതാക്കളുടെ കലാ സാംസ്കാരിക സംഘടന, കാഞ്ചീരവം കലാവേദിയുടെ നേതൃത്വത്തിൽ ആകാശവാണി ശ്രോതാക്കളുടെ കാസർഗോഡ് ജില്ലാ സംഗമം സംഘടിപ്പിച്ചു. മഹാകവി പി സ്മാരക മന്ദിരത്തിൽ (പി. നഗർ) നടന്ന പരിപാടി കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. കാഞ്ചീരവം കണ്ണൂർ ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ വിളമന അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വി.വി.പ്രഭാകരൻ മുഖ്യ ഭാഷണം നടത്തി. കാഞ്ചീരവം കണ്ണൂർ ജില്ലാ കോഡിനേറ്റർ പയ്യന്നൂർ വിനീത്കുമാർ റേഡിയോ ശ്രോതാക്കളുടെ ആസ്വാദക വേദിയായ കാഞ്ചീരവത്തിൻ്റെ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. കെ.വി.രാഘവൻ മാസ്റ്റർ, ആലീസ് തോമസ്, സി.വി.ദയാനന്ദൻ ,സൂര്യഗായത്രി, ഡോ.ടി.എം.സുരേന്ദ്രനാഥ്, അരുണ ടീച്ചർ, രാജേഷ്.സി.കെ, രവീന്ദ്രൻ.കെ കെ, സനീഷ്.എം, പ്രഭാകരൻ കടന്നപ്പള്ളി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, രാജീവ് മാമ്പുള്ളി, അശോക് രാജ്, പി.വി.രഘുനാഥൻ, എന്നിവർ റേഡിയോ അനുഭവങ്ങൾ പങ്ക് വെച്ച് സംസാരിച്ചു.കെ.കെ.രവീന്ദ്രൻ സ്വാഗതവും രേഖ മാപ്പിടിച്ചേരി നന്ദിയും പറഞ്ഞു.
ചടങ്ങിൽ കാസർകോട് ജില്ലാ കമ്മിറ്റി രൂപീകരണവും നടന്നു. ഭാരവാഹികൾ:
രക്ഷാധികാരി: വി.വി പ്രഭാകരൻ
പ്രസിഡണ്ട്: കെ.വി രാഘവൻ മാസ്റ്റർ
ജനറൽ സെക്രട്ടറി: കുഞ്ഞപ്പൻ തൃക്കരിപ്പൂർ

Leave A Reply

Your email address will not be published.