Latest News From Kannur

മുതിർന്നവർക്കും ക്ഷയരോഗ നിർമാർജ്ജന ബി.സി.ജി നൽകി തുടങ്ങി

0

മാഹി : 2025 വർഷത്തോടെ രാജ്യത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി മുതിർന്നവർക്കും ബി സി ജി വാക്സിൻ നൽകുന്നതിന് മാഹി ഗവ. ജനറൽ ആശുപത്രിയിൽ തുടക്കമായി . അറുപത് വയസിന് മുകളിൽ ഉള്ളവർ,ക്ഷയ രോഗം ബാധിച്ചവർ, ക്ഷയ രോഗം വന്നവരുടെ കുടുംബാംഗങ്ങൾ, 18 വയസിന് മുകളിലുള്ള പ്രമേഹമുള്ളവർ, പുകയില ഉപയോഗിക്കുന്നവർ, ബി എം ഐ (ബോഡി മാസ് ഇൻറക്സ് ) പതിനെട്ടിൽ താഴെ ഉള്ളവർ
ഇങ്ങനെ അതാത് ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 20 ശതമാനം ആളുകൾക്ക് അവരുടെ സമ്മതത്തോടെ വാക്സിൻ നൽകാനായിട്ടാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഇതിൻ്റെ ഭാഗമായിട്ടാണ് മുതിർന്നവർക്കുള്ള ബി.സി.ജി കുത്തിവെപ്പ് നൽകുന്നത്.
പബ്ലിക്ക് ഹെൽത്ത് നഴ്സ് ശോഭനയുടെ അധ്യക്ഷതയിൽ ഡോ ആദിൽ വാഫി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എപ്പിഡമോളജിസ്റ്റ് പി ആദർശ്, എൽ എച്ച് വിമാരായ സലോമി മാത്യൂ,കെ മിനി, എ എൻ എം മാരായ വി പി സുജാത, ദീപ്തി ദേവദാസ്, ദീപ, ജാസ്മിൻ നടാഷ, കെ പി രതിക, കെ ബനിഷ എന്നിവർ സംസാരിച്ചു. ആശാവർക്കർമാരായ മോവിഷ,മേഘ, സരിഗ, വിജിഷ, രമ്യ മോൾ എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.