പാനൂർ :പാനൂർ – ചമ്പാട് മേഖലയിൽ ചുഴലി ആഞ്ഞ് വീശി ഏറെ നാശനഷ്ടങ്ങൾ സംഭവിച്ചു.. പിഎം മുക്കിൽ തയ്യിൽ പ്രസന്നയുടെ വീടിൻ്റെ മുകളിൽ സ്ഥാപിച്ച് ഇരുമ്പ് ഷീറ്റ് തകർത്തെറിഞ്ഞു. ഷീറ്റിനായി സ്ഥാപിച്ച തൂണുകളടക്കം തകർത്തെറിഞ്ഞ നിലയിലാണ്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ടി റംലയുടെ മഫ്രാസ് എന്ന വീട്ടിൽ തെങ്ങും, കവുങ്ങും കടപുഴകി. വീടിൻ്റെ മുകളിൽ വീഴാത്തതിനാൽ വൻ അപകടമൊഴിവായി. സമീപത്തെ പാട്ടീൻറവിട ലീലയുടെ വീടിനു മുകളിൽ കവുങ്ങ് വീണ് മേൽക്കൂര തകർന്നു. രാഹത്ത് മൻസിലിൽ മുഹമ്മദ് മാസ്റ്ററുടെ വീട്ടിൽ കൂറ്റൻ മാവ് കടപുഴകി കിണറിന് മുകളിൽ വീണു. പ്ലാവും പൊട്ടി വീണിട്ടുണ്ട്.
കാടൻറവിട വിനോദ്കുമാർ, രജീഷ് കുമാർ, കെ.വിജയൻ, തയ്യുള്ള പറമ്പത്ത് ജമീല, താഴെ തിരുത്തിയിൽ ഉഷ, മനയത്ത് വയലിൽ മനോഹരൻ മാസ്റ്റർ എന്നിവരുടെ പറമ്പുകളിലെയും മരങ്ങൾ പൊട്ടിവീണു. പിഎം മുക്കിൽ പള്ളിക്ക് സമീപത്ത് രണ്ട് ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്. രാവിലെ പള്ളിയിൽ നിസ്ക്കരിക്കാനെത്തിയ പി.എം മുക്കിലെ പി.പി കാസിം ഹാജിയാണ് ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്ന വിവരമറിയുന്നത്. ലൈനുകളിൽ വൈദ്യുതി പ്രവാഹമുണ്ടായിരുന്നു. ഉടൻ പാനൂർ കെ.എസ്.ഇ.ബി ഓഫീസിൽ വിവരമറിയിക്കുകയായിരുന്നെന്ന് കാസിം ഹാജി പറഞ്ഞു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ചമ്പാട് മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post