Latest News From Kannur

ഉന്നതവിജയികളെ അനുമോദിച്ചു

0

മൊകേരി :രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു, എസ്.എസ്.എൽ.സി.പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മാനേജ്‌മെന്റ് കമ്മിറ്റിയും പി.ടി.എ.യും അനുമോദിച്ചു. അസി.കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ. ബാബു മഹേശ്വരി പ്രസാദ് ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.അരവിന്ദൻ, എൻ.സുനിൽകുമാർ, ജി.വി.രാകേശ്, റീത്ത, സി.പി.സുധീന്ദ്രൻ, കെ.അനിൽ കുമാർ, ടി.കെ.ഷാജിൽ ആർ.കെ.രാജേഷ്, പി.വിജിത്ത്, സുരേഷ് മാസ്റ്റർ, കെ.എം.ഉണ്ണി എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.