കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യ്ക്കു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. ജൂലൈ 11 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. നിയമന കാലാവധി ഒരു വർഷം.സയൻസ് വിഷയത്തിൽ പ്ലസ്ടു / വി.എച്ച്.എസ്.സി / പ്രീ-ഡിഗ്രി കഴിഞ്ഞ്, ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായിരിക്കണം. കേരളാ നഴ്‌സിംഗ് കൗൺസിൽ (കെ.എൻ.എം.സി) രജിസ്‌ട്രേഷൻ നിർബന്ധമാണ്.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഒരുമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ 0497 2808111
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post