ലോക ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ ജില്ലാ മെഡിക്കൽ ഓഫീസ് സംഘടിപ്പിച്ചു. ഡി എം ഒ ഡോ പിയുഷ് എം നമ്പൂതിരിപ്പാട് നേതൃത്വം നൽകി.
ജില്ലാതല പരിപാടി തിങ്കളാഴ്ച പെരളശ്ശേരിയിൽ നടന്നു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷീബ ഉദ്ഘാടനം ചെയ്തു. പെരളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ രാഹുൽ ബാബു, റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി വെറ്റിനറി സർജൻ ഡോ എ ആർ രഞ്ജിനി എന്നിവർ ക്ലാസ് എടുത്തു. ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ
ഓഫീസർ എസ് എസ് ആർദ്ര ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിര അധ്യക്ഷ എൻ ബീന, വാർഡ് മെമ്പർ എം ഷൈലജ, മാവിലായി എകെജി കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് പ്രിൻസിപ്പൽ ഡോ കാമരാജ്, പെരളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മേരി ബ്രിജിത് എന്നിവർ സംസാരിച്ചു.ലോക ജന്തുജന്യ രോഗദിനമായ ജൂലൈ ആറിന് ജില്ലയിലെ വിവിധ ഹെൽത്ത് ബ്ലോക്കുകളിൽ സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post