തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഈ അധ്യയന വര്‍ഷം ഉറുദു വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. ഉദേ്യാഗാര്‍ഥികള്‍ക്ക് നിലവിലെ യു ജി സി നിയമപ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖേന രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയുടെ മാതൃക https://ghctethalassery.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ ഒമ്പതിനകം നേരിട്ടോ തപാലിലോ കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2320227, 9188900212.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post