എടക്കാട്: എടക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണ പരിപാടിയും അനുമോദന സദസ്സും സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഷാഫി ചെറുമാവിലായി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്- യു എസ്എസ് വിജയികൾക്കും നീറ്റ് പരീക്ഷ, പെൺവായന മത്സരം, ബഡ്ഡിങ് റൈറ്റേഴ്സ് ക്വിസ് ജേതാക്കൾക്കും കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി പ്രേമവല്ലി ഉപഹാരം സമ്മാനിച്ചു. എഴുത്തുകാരൻ സതീശൻ മോറായി അധ്യക്ഷത വഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രസീത പ്രേമരാജൻ, വാർഡ് മെമ്പർമാരായ സി.പി സമീറ, വി ശ്യാമള ടീച്ചർ, കൊടുവള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ എ.കെ മുഹമ്മദ് അശ്റഫ്, സാഹിത്യകാരൻ ബഷീർ കളത്തിൽ പ്രസംഗിച്ചു. എസ്. എസ്.കെ മുൻ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി വിശ്വനാഥൻ ഗൈഡൻസ് ക്ലാസ് നടത്തി. എം.കെ അബൂബക്കർ സ്വാഗതവും ഒ സത്യൻ നന്ദിയും പറഞ്ഞു. കടമ്പൂർ 8,9,10 വാർഡുകളിലെ എഴുപതോളം പ്രതിഭകളെയാണ് അനുമോദിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.