എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ( ASMSA) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 ജൂലൈ ഒന്നിന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ് .
• പങ്കാളിത്ത പെൻഷൻ പിൻവലിക്കുക
• ഭിന്നശേഷിയുമായി ബന്ധപ്പെട്ടുള്ള സ്കൂൾ നിയമനത്തിന് ശാശ്വത പരിഹാരം കാണുക .
• കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെടുന്ന അനധ്യാപകരെ സംരക്ഷിക്കുക.
• DA കുടിശ്ശിക ഉടൻ അനുവദിക്കുക
• ലീവ് സറണ്ടർ പണമായി അനുവദിക്കുക
• ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക
• മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക
• 2019ലെ ശമ്പളപരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക
• 2024 ജൂലൈ 1 പ്രാബല്യത്തിൽ പന്ത്രണ്ടാം ശമ്പളപരിഷ്കരണം ഉടൻ അനുവദിക്കുക
എന്നിവയാണ് നമ്മളുടെ ആവശ്യങ്ങൾ. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ ഏറ്റെടുത്തുകൊണ്ട് എ എസ് എം എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നമ്മുടെ സ്കൂൾ യൂണിറ്റുകളിൽ പ്രതിഷേധ ബാഡ്ജ് ധരിച്ചും പ്ലക്കാര്‍ടുകളും പോസ്റ്ററുകളും തയ്യാറാക്കിയും യോഗങ്ങൾ സംഘടിപ്പിച്ചും നമ്മൾ പ്രതിഷേധിക്കുന്നു. ഈ അവകാശ സമര പോരാട്ടത്തിൽ എല്ലാ അംഗങ്ങളും പങ്കാളികളാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു
എയിഡഡ് സ്കൂള്‍j മിനിസ്ടീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി
സംസ്ഥാന പ്രസിഡന്റ് എ. രാജേഷ് കുമാർ. എ
(ജനറല്‍ സെക്രട്ടറി ) ശ്രീ. പ്രശോബ് കൃഷ്ണൻ. ജി. പി
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post