Latest News From Kannur

കെ.പി.പ്രീതകുമാരി ടീച്ചർക്ക് പന്തക്കൽ ദേശം ഹൃദ്യമായ യാത്രയയപ്പ് നല്കി. .

0

മാഹി: മുപ്പത്തിമൂന്നു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം പന്തക്കൽ ഗവ: എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആയി വിരമിച്ച കെ.പി. പ്രീതകുമാരിക്ക് സ്‌റ്റാഫ് കൗൺസിലും അദ്ധ്യാപക രക്ഷാകർതൃ സമിതിയും സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനം ജനപങ്കാളിത്തം കൊണ്ട് പന്തക്കൽ ദേശത്തിൻ്റെ ആദരവായി മാറി.

സ്കൂൾ ഹാളിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം സമഗ്ര ശിക്ഷ മയ്യഴി അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ പി. ഷിജു ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് അഫീദ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

ചലച്ചിത്ര പിന്നണി ഗായകനും മോട്ടിവേറ്ററുമായ എം. മുസ്തഫ,മാഹി സംയുക്ത അധ്യാപക രക്ഷാകർതൃ സമിതി മുൻ പ്രസിഡണ്ട് പി.ടി. വൽസരാജ്, വിദ്യാലയത്തിലെ മുൻ പ്രഥമാധ്യാപികമാരായ എം കാഞ്ചനവല്ലി , പി.ഡി.തുളസീമണി, മറ്റു വിദ്യാലയങ്ങളിലെ പ്രൈമറി വിഭാഗം പ്രഥമാധ്യാപകരായ ടി. സുമതി, കെ.കെ.മനീഷ് വിദ്യാർത്ഥികളായ അദ്വിക, അൽക രസ്ന, എസ്.ബി. മഹാലക്ഷ്മി, മേധ, വരലക്ഷ്മി, ലുഖ്മാനുൽ ഹഖിം, ഹസ് വ,ജീവന രാജ് എന്നിവർ ചടങ്ങിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിശിഷ്ടാതിഥികൾ കെ.പി പ്രിതാ കുമാരിയെ പൊന്നാട അണിയിച്ചും , ഉപഹാരങ്ങൾ സമ്മാനിച്ചും ആദരിച്ചു.
കെ. പി. പ്രീത കുമാരി ടീച്ചർ മറുപടി പ്രസംഗത്തിൽ തൻ്റെ ഔദ്യോഗിക വഴിയിൽ കരുത്തായി നിന്ന രക്ഷിതാക്കൾക്കും നാട്ടുകാർക്കും സഹപ്രവർത്തകർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

സീനിയർ അധ്യാപകൻ ടി. പി. ഷൈജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ടി. സുബുല നന്ദിയും പറഞ്ഞു.

ടി.കെ.റിജിഷ , സി.നീതു, കെ.റോഷിത്ത്, എ.രേഷ്ന, കെ.ദിവ്യ തുടങ്ങിയവർ യാത്രയയപ്പ് സമ്മേളന ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.

സമ്മേളനാനന്തരം ഐ.കെ. കുമാരൻ ഹയർ സെക്കണ്ടറി സ്കൂൾ ഹിന്ദി അധ്യാപകൻ കെ .പി.സുജീന്ദ്രൻ നയിച്ച സംഗീത സായന്തനം പരിപാടിയുണ്ടായി.

അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കു ചേർന്ന് സംഗീത സായന്തനം പരിപാടിയെ കെ.പി. പ്രീതകുമാരി ടീച്ചർക്കുള്ള വേറിട്ട സ്നേഹാദരവാക്കി മാറ്റി.

Leave A Reply

Your email address will not be published.