Latest News From Kannur

ചക്ക മഹോത്സവം നടത്തി

0

പാനൂർ : പി ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യപ്രദവും വിഷരഹിതവും ആയ പഴയകാല ഭക്ഷണശീലം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്ക കൊണ്ടുള്ള വൈവിധ്യമാർന്ന വിഭവങ്ങളായ ചക്ക കട്ട്ലറ്റ്, ചക്ക കേക്ക്, ചക്ക ഹൽവ, ചക്ക പായസം,ചക്ക വറുത്തത്,ചക്ക പൊരിച്ചത്, ചക്കപ്പുഴുക്ക്, ചക്ക മിക്സ്ചർ , ചക്ക ചേണി പൊരിച്ചത്, ചക്ക പുഡ്ഡിംഗ്,ചക്ക വട, ചക്കക്കുരു ഉണ്ട, കുരു പൊരിച്ചത് എന്നിവ ചക്ക മഹോത്സവത്തിന് പൊലിമയേകി. കുന്നോത്ത്പറമ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി ടി എ പ്രസിഡന്റ്‌ സമീർ പറമ്പത്ത്, ഹെഡ് മാസ്റ്റർ ഷജിൽ കുമാർ കെ, കെ ഐ കൃഷ്ണ മുരളി, പ്രശാന്ത് പി,പി ടി എ പ്രതിനിധി കെ ടി രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. 8,9,10 ക്ലാസുകളിൽ വെവ്വേറെ യാണ് മത്സരം നടത്തിയത്.

Leave A Reply

Your email address will not be published.