ന്യൂമാഹി: മാഹി – തലശ്ശേരി ദേശീയ പാതയിൽ ന്യൂമാഹി ചെക്ക്പോസ്റ്റിന് സമീപംടാർ ഉരുകി യൊലിച്ച് തിരമാല പോലെയായി . ഇതുവഴിയുള്ള യാത്ര സാഹസിക യാത്രയായി മാറുന്നു. ഇരുചക്രവാഹനങ്ങൾ പലതവണ അപകടങ്ങളിൽ പെട്ടിട്ടുണ്ട്.ജനത്തിരക്കേറിയ മാഹിപ്പാലം ജംഗ്ഷനുസമീപം സിബ്രാ ലൈൻഇല്ലാതത് വിദ്യാർത്ഥികൾക്കും ജോലി ആവശ്യത്തിനും മറ്റും പോകുന്നവർക്കും മുറിച്ചു കടക്കാൻ ഏറെ പ്രയാസം നേരിടുന്നു. മാസങ്ങൾക്ക് മുൻപ് ടാർ തിരമാലയിൽ പെട്ട് ബൈക്ക് യാത്രക്കാരി മരണപ്പെട്ടിരുന്നു.ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ കണ്ണ് തുറക്കേണ്ടതുണ്ട്.