Latest News From Kannur

പാഠപുസ്തകങ്ങൾക്കു ഉപരിയായ വായന കുട്ടികൾ ശീലമാക്കണം: ഞാറ്റ്യേല ശ്രീധരൻ

0

മാഹി:പാഠപുസ്തങ്ങൾക്കു ഉപരിയായ വായന ശീലമാക്കിയാലെ കുട്ടികൾക്ക് സാംസ്കാരികൗന്നത്യം നേടാനാകുകയുള്ളൂ എന്ന് ചതുർ ഭാഷാ നിലണ്ടു കർത്താവായ ഞാറ്റ്യേല ശ്രീധരൻ പറഞ്ഞു.

ചാലക്കര ഉസ്മാൻ ഗവ:ഹൈസ്കൂളിൽ വായന വാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരിയിലെ രണ്ടാം ഗുണ്ടർട്ട് എന്നു വിശേഷണം നേടിയ ഭാഷാ പണ്ഡിതൻ കൂടിയായ ഞാറ്റ്യേല ശ്രീധരൻ അനൗപചാരിക വായന തനിക്കു നല്കിയ നേട്ടങ്ങളെ കുറിച്ച് ജീവിതാനുഭവങ്ങൾ അവതരിപ്പിച്ചു കൊണ്ടു കുട്ടികൾക്ക് വിശദീകരിച്ചു.

പ്രധാനാധ്യാപകൻ പി.എം. വിദ്യാസാഗർ ഉദ്ഘാടകനെ പൊന്നാട അണിയിച്ച് ആദരിച്ചു.

അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.വി. സന്ദീവ് അധ്യക്ഷനായി.
എം.എ.എസ്. എം. യുവജന വായന ശാല പ്രതിനിധി എം.ശ്രീജയൻ, റിട്ടയേർഡ് അധ്യാപകൻ സുരേഷ് കോമത്ത്, എന്നിവർ ചടങ്ങിനു
ആശംസകൾ നേർന്നു.

അനുരഞ്ജ് കണ്ണാരത്ത് , വരദ , സന, ആമിന ലിയ, വേദ,ഹരിദേവ് ചന്ദ്രൻ കൃഷ്ണപ്രിയ എന്നിവർ പുസ്തക പരിചയവും പുസ്തകാസ്വാദനവും നിർവ്വഹിച്ചു.

കലാസാഹിത്യ വേദി കൺവീനർ സുജിത രായ രോത്ത് സ്വാഗതവും
ചിത്രകാലാധ്യാപകൻ കെ.കെ. സനിൽ കുമാർ നന്ദിയും പറഞ്ഞു.

ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ അസംബ്ലിയിൽ വായന ദിന പ്രതിജ്ഞയെടുത്തു.

എം.വിനീത ,കെ.ഷീജ, നിഷ്ണ പ്രദീപ്, നിഷിതവിനയൻ, അമയ, ഷിജി ജോസ്, കെ.അനിത പി.സുനിത എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെവായനദിന സന്ദേശ റാലിയും വായനശാല സന്ദർശനവും വേറിട്ട പരിപാടികളായി.

വാരാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ വരും ദിവസങ്ങളിൽ സ്കൂളിൽ നടക്കും

Leave A Reply

Your email address will not be published.