Latest News From Kannur

വായനാ വസന്തമൊരുക്കി വായനാ ദിനം

0

പന്തക്കൽ : പന്തക്കൽ ഗവ. എൽ.പി. സ്കൂളിൽ വായനാദിനാചരണം ഹെഡ്മിസ്ട്രസ് കെ. പി. പ്രീതാകുമാരി ഉദ്ഘാടനം ചെയ്തു. വായനയുടെ വ്യത്യസ്ത ഭാവങ്ങൾ പ്രകടമാക്കി വിദ്യാർത്ഥികളുടെ “വായനാവസന്തം” അവതരണം ശ്രദ്ധേയമായി. കഥ, കവിത, ആത്മകഥ, കത്തുകൾ, സംഭാഷണം, വാർത്ത തുടങ്ങിയ വായനയുടെ വ്യത്യസ്ത മാതൃകകൾ അവതരിപ്പിച്ചു. ആത്മേഗ്,അദ്വിക, അയ്ഷ, അൽക , വേദിക, ആരാധ്യ , മേധ, ഫാത്തിമ എന്നിവരാണ് വായനാ വസന്തം അവതരിപ്പിച്ചത്.
കുട്ടികൾക്കായി നൂറ്റമ്പതോളം പുസ്തകങ്ങൾ പരിചയപ്പെടുത്തിയ പുസ്തക പ്രദർശനം , പുസ്തകാസ്വാദനം, പുസ്തക ചർച്ച തുടങ്ങിയവയുമുണ്ടായിരുന്നു. അധ്യാപകരായ സുബുല .പി.ടി, നീതു.സി, റിജിഷ .ടി.കെ , തുടങ്ങിയവർ സംസാരിച്ചു.
വരും ദിവസങ്ങളിൽ വായനാവാരത്തോടനുബന്ധിച്ച് വായനാ മത്സരം , വായനാ ക്വിസ് , വായനാകുറിപ്പ് തയ്യാറാക്കൽ, പുസ്തക കവർ നിർമ്മാണം തുടങ്ങിയവയും അരങ്ങേറും.

Leave A Reply

Your email address will not be published.