കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,സമഗ്ര ശിക്ഷ കേരള, ഗാന്ധി സ്മാരക വായനശാല ആൻറ് കെ .സി.കെ . എൻ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിൻ്റെപഞ്ചായത്തു തല ഉദ്‌ഘാടനം
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ പി ലോഹിതാക്ഷൻ നിർവഹിച്ചു .അഞ്ചരക്കണ്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ബ ഡ്‌ഡിങ് റൈറ്റേർസ് ന്റെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കയ്യെഴുത്തു മാസിക
‘തേനുറവ ‘ മുൻ ദേശീയ വനിതാ ഫുട്ബോൾ ക്യാപ്റ്റൻ സൂന കെ പ്രകാശനം ചെയ്തു .പുസ്തക പ്രദർശനത്തിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.വി പി കിഷോർ നിർവഹിച്ചു
പ്രധാനാധ്യാപിക പി വി ജ്യോതി അധ്യക്ഷത വഹിച്ചു.പി വി ഉല്ലാസ് ,കെ പി ഗിൽന ,കെ ഷീജ ,എൻ കെ ദീപ , അതുല്യ അജിത്ത് എന്നിവർ സംസാരിച്ചു .വായനശാലസിക്രട്ടറി ശ്രീ. വി മധുസൂദനൻ സ്വാഗതവും ഷംന ടി നന്ദിയും പറഞ്ഞു . വൈകിട്ട് വായനശാലയിൽ വച്ച് പി.എൻ പണിക്കർ അനുസ്മരണവും, അക്ഷരദീപം തെളിയിക്കലും, വായനദിന പ്രതിജ്ഞ യുവജനവേദി കോർഡിനേറ്റർ മിഥുൻ മോഹനൻ കെ.വി ചൊല്ലി കൊടുക്കുകയും ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post