മാഹി: എം.എം നഴ്സറി ആൻ്റ് യു.പി. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എൽ.കെ.ജി. വിഭാഗം പ്രവേശനോത്സവം സംഘടിപ്പിച്ചു. അമ്പതോളം എൽ.കെ.ജി വിഭാഗം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പ്രവേശനോത്സവം ചലിച്ചിത്രപിന്നണി ഗായകനും മോട്ടിവേറ്ററുമായ എം.മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രഭാഷണത്തിൽ യുവ രക്ഷാകർതൃത്വം നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും ചർച്ച ചെയ്യപ്പെട്ടു. സ്കൂൾ മാനേജർ അബുതാഹിർ കോമത്ത് അധ്യക്ഷത വഹിച്ചു. മാനേജ്മെൻ്റ് കമ്മറ്റി സെക്രട്ടറി അബ്ദുൾ റഹൂഫ്, ട്രഷറർ മുസ്തഫ പറമ്പത്ത്, രേഷ്മ,സുമീര, സിന്ധു, ജസീല എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക ബിന്ദു രാജീവ് സ്വാഗതവും മാതൃസമിതി അംഗം ഫിദ റിഫാജ് നന്ദിയും പറഞ്ഞു. തുടർന്ന് മുഹമ്മദ് സഹീം, മുഹമ്മദ് എന്നിവർ ചേർന്ന് ദഫ് മേളം അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരായ അബ്ദിയ ഹിഷാം, ദുഅ സഹീർ,ഫാത്തിമ നിഹല നിഷാദ്, ഹന മറിയം, കദീജ ഷൻസ, സഫ , യാര ഐൻ, ഫാത്തിമ ഹന റാസിക്,ജസക്കള്ള സഫീർ,ഫാത്തിമ ഹംദ എന്നിവരവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായി.