Latest News From Kannur

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തി

0

കണ്ണൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തി . രാവിലെ 11 മണിക്ക് കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായിക്കാവ് രാജ രാജേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് എന്നിവിടങ്ങളിൽ ദർശനം നടത്തി. തുടർന്ന് പയ്യാമ്പലത്തെ മാർജി സ്മൃതി കുടീരത്തിലെത്തി പുഷ്‌പാർച്ചന നടത്തി. കണ്ണൂരിലെ കല്യാശ്ശേരിയിലുള്ള ഇ കെ നയനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറിനെ കണ്ടു. ശേഷം കൊട്ടിയൂർ, തിരുവങ്ങാട് ക്ഷേത്രത്തിൽ ദർശനം നടത്തി തൃശൂരിലേക്ക് മടങ്ങി. കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള സുരേഷ്‌ ഗോപിയുടെ കേരളത്തിലെ ആദ്യ സന്ദർശനം കൂടിയാണിത്. ഇന്നലെയാണ് കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം സുരേഷ് ഗോപി കേരളത്തിലെത്തിയത്.

Leave A Reply

Your email address will not be published.