ചുറ്റുമുള്ള ഔഷധ സസ്യങ്ങളെ മറക്കുന്നു രോഗങ്ങളെ വാരിക്കൂട്ടുന്നു. ഈ അവസ്ഥക്ക് കാര്യമായ മാറ്റത്തിന് വിത്തുപാകാൻ റസിഡൻ്റ്സ് അസോസിയേഷനുകൾ സജീവമാകേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്നു പ്രൊഫ.പി.മനോഹരൻ അഭിപ്രായപ്പെട്ടു.കാവിന്മൂല റസിഡൻ്റ്സ് അസോസിയേഷൻ്റെ വാർഷിക യോഗത്തിൽ സസ്യങ്ങളുടെ ഔഷധ മൂല്യം- വിഷവിരുദ്ധ ശക്തി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.വിജയൻ ചാലോടു അധ്യക്ഷത വഹിച്ചു.പി.ദാസൻ,വത്സരാജ് എൻ.വി.,പി.പി.ഉത്തമൻ, എം.പദ്മനാഭൻ, ഗിരീശൻ. കെ, കെ.പി.മോഹനൻ, ഷീന .വി. ലതീഷ്ഭാബു ,സുചിത്ര .സി. എന്നിവർ സംസാരിച്ചു.
എസ് എസ്.എൽ.സി.,പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വയോജനങ്ങളെയും ചടങ്ങിൽ അനുമോദിക്കുകയും ആദരിക്കുകയുമുണ്ടായി.
കുട്ടികളും അസോസിയേഷൻ അംഗങ്ങളും ചേർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.