Latest News From Kannur

തെക്കേ ചെണ്ടയാട് കൊല്ലമ്പറ്റ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.

0

പാനൂർ : തെക്കേ ചെണ്ടയാട് കൊല്ലമ്പാറ്റ ഭഗവതീ ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ നടത്തി. മന്ത്ര വിദ്യാപീഠം ചെങ്ങന്നൂർ തന്ത്രിവര്യൻ ടി ഡി പി നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മൂന്ന് ദിവസങ്ങളിലായാണ് ചടങ്ങുകൾ നടന്നത്. ആചാര്യവരണം, പഞ്ചപുണ്യാഹം , പ്രാസാദ പരിഗ്രഹം, പ്രാസാദ ശുദ്ധി, ബിംബ പരിഗ്രഹം, ജലാധി വാസം ഗണപതി ഹോമം, ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ശയ്യാ പൂജ, ബ്രഹ്മകലശ പൂജ എന്നിവ നടന്നു.
ഞായറാഴ്ച രാവിലെ 6 ന് ഗണപതി ഹോമം, ശയ്യയിൽ ഉഷപൂജ എന്നിവക്ക് ശേഷം 12 നും 1 മണിക്കും മധ്യേയാണ് സർപ്പപ്രതിഷ്ഠ നടന്നത്. തുടർന്ന് നൂറും പാലും സമർപ്പണം, ആചാര്യ ദക്ഷിണ എന്നിവ നടന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. ഭക്തർക്ക് അന്നദാനവും ഏർപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.