Latest News From Kannur

സുഹൃജ്‌ജന കലാവേദി വാർഷികാഘോഷം നടന്നു

0

 പാനൂർ: മൊകേരി സുഹൃജ്ജന വായനശാല ആൻ്റ് ഗ്രന്ഥാലയം എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചു . പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായൺ ഉദ്ഘാടനം ചെയ്തു.മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത പിന്നണി ഗായിക മധുശ്രീ നാരായൺ ചടങ്ങിൽ മുഖ്യാതിഥിയായി. തുടർന്ന് നടന്ന ആദരം പരിപാടിയിൽ50 വർഷക്കാലമായി ഗ്രന്ഥാലയത്തിൻ്റെ പ്രസിഡണ്ടായി പ്രവർത്തിക്കുന്ന കെ.കുമാരൻ, മുൻ ഭാരവാഹികൾ, മുൻലൈബ്രേറിയൻമാർ എന്നിവരെ ആദരിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.മുകുന്ദൻ ബാലസാഹിത്യകാരൻരാജു കാട്ടുപുനം, എ.യ തീന്ദ്രൻ, കെ.കെ. ഷിബിൻ, കെ.രാജേഷ് എന്നിവർ സംസാരിച്ചു.വി.ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു .വോയ്സ് ഓഫ് യൂത്ത് അവതരിപ്പിക്കുന്ന ഗാനമേളയും വള്ളുവനാട് നാദം അവതരിപ്പിച്ച’ഊഴം’ നാടകവും അരങ്ങേറി വാർഷികാഘോഷ പരിപാടി കളുടെ ഉദ്ഘാടനം കെ.പി മോഹനൻ എം.എൽ.എ നിർവ്വഹിച്ചു. .ഗ്രന്ഥാലയം പ്രസിഡണ്ട് കെ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.പി.ഗംഗാധരൻ, എൻ.രാജൻ, എൻ.ഖാലിദ്, കെ.പി.കാദർ ഹാജി എന്നിവർ സംസാരിച്ചു.കെ.കെ.ഷിബിൻ സ്വാഗതവും കെ.കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു നാട്ടുകാരുടെവിവിധ കലാപരിപാടികൾ സുഹൃജ്ജന കലാവേദി അവതരിപ്പിച്ച ‘ വെള്ളരി നാടകം ‘ എന്നിവയും നടന്നു

Leave A Reply

Your email address will not be published.