Latest News From Kannur

പൊതുപ്രവർത്തകർ മരണ ശേഷം ഓർമ്മിപ്പിക്കപ്പെടുന്നു അഡ്വ പി എം എ സലാം

0

പാനൂർ: ഹ്രസ്വമായ ജീവിത യാത്രക്കിടയിൽ മുസ് ലിം ലീഗ് പ്രസ്ഥാനത്തിനും സമുഹ പുരോഗതിക്കും ജീവകാരുണ്യ മേഖലയിലും പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ മരണ ശേഷവും ഓർമ്മിക്കപ്പെടുമെന്നും അത് അവർക്ക് സമൂഹം നൽകുന്ന അംഗീകാരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി അഡ്വ പി എം എ സലാം പറഞ്ഞു. നിയോജക മണ്ഡലംമുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മുസ് ലിം ലീഗ്  മണ്ഡലം സെക്രട്ടറിയും ചന്ദ്രിക ദിനപത്രം മണ്ഡലം കോ ഓർഡിനേറ്ററുമായ പി സുലൈമാൻ മാസ്റ്റർ അനുസ്മരണം പെരിങ്ങത്തൂർ ടി ടി ഐ ഗ്രൗഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയങ്ങൾ ദുർബലമാവുമ്പോൾ ആയുധങ്ങൾ കൈഏറുന്ന രാഷ്ട്രീയ പാർട്ടികൾ ഏറേയുള്ള വർത്തമാനകാലത്ത്. ലീഗിൻ്റെ തെളിഞ്ഞ രാഷ്ട്രീയവും ജീവകാരുണ്യ സേവന രംഗത്ത് ലീഗ് നടത്തുന്ന ഇടപെടലുകളും എല്ലാ രാഷ്ട്രിയ പാർട്ടികൾക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് പി പി എ സലാം അധ്യക്ഷനായി.
മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ആത്മാത്ഥത കൈമുതലാക്കി ഹരിത രാഷ്ട്രീയത്തിലും അധ്യാപക സംഘടനയിലും ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിയ സുലൈമാൻ മാഷിൻ്റ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ് ലിം ലീഗ് ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, നഗരസഭ ചെയർ മാൻ വി നാസർ മാസ്റ്റർ,
എൻ എ അബൂബക്കർ മാസ്റ്റർ,  ടി പി മുസ്തഫ,  പി കെ ഷാഹുൽ ഹമീദ്,    , ഡോ എൻ എ മുഹമ്മദ് റഫീഖ്, ടി മഹറൂഫ്, മത്തത്ത് അബ്ബാസ് ഹാജി, , എം സി അൻവർ, ഗഫൂർ മൂലശ്ശേരി,  എൻ പി മുനീർ, നൗഷാദ് അണിയാരം, കാസിം മുകേരി സംസാരിച്ചു.

Leave A Reply

Your email address will not be published.