Latest News From Kannur

നെയ്യമൃത് സംഘം പുറപ്പെട്ടു

0

പാനൂർ: കൊട്ടിയൂർ പെരുമാൾ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന നെയ്യാട്ടത്തിൽ പങ്കെടുക്കുവാൻ അണിയാരം ശിവ ക്ഷേത്രത്തിലെ
നെയ്യമൃത് സങ്കേതത്തിൽ നിന്ന് സംഘാംഗങ്ങൾ യാത്ര പുറപ്പെട്ടു. സങ്കേത മൂപ്പൻ പി പി.രാമചന്ദ്രൻ മാസ്റ്റരുടെ നേതൃത്വത്തിലുള്ള 41 അംഗ സംഘമാണ് യാത്ര പുറപ്പെട്ടത്. 15 ന് സങ്കേത പ്രവേശനം നടത്തി 16 ന് ചെനക്കൽ ,17 ന് കിണ്ടി കയർ പിരിക്കൽ എന്നിവക്ക് ശേഷം18 ന് നെയ്യ് നിറച്ചു. കുറ്റിക്കാട്ടില്ലത്ത് മധുസൂദനൻ നമ്പൂതിരി കർമ്മങ്ങൾക്ക് നേതൃത്വം നൽകി. അണിയാരം, തേർട്ടോളി, പുറമേരി , കാർത്തികപ്പള്ളി, പാവൂർ, കുളശ്ശേരി എന്നീ മഠങ്ങളിലെ നെയ്യാമൃത് സംഘാംഗങ്ങളാണ് യാത്ര പുറപ്പെട്ടത്.19 ന് ഇടയാർ , 20ന് മണത്തണ എന്നിവിടങ്ങളിൽ താമസിച്ചതിനു ശേഷം 21ന് സംഘാംഗങ്ങൾ കൊട്ടിയൂരിൽ എത്തിച്ചേരും.21ന് അർദ്ധരാത്രിയിലാണ് നെയ്യാട്ടം നടക്കുന്നത്.

Leave A Reply

Your email address will not be published.