Latest News From Kannur

മഴയെത്തുംമുമ്പെ ശുചീകരണമാവാം

0

കടവത്തൂർ : മഴക്കാല പൂർവ ശുചീകരണ ത്തിൻ്റെ ഭാഗമായി തൃപ്രങ്ങോട്ടുർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കടവത്തൂർ ടൗൺ ശുചീകരിച്ചു. ഓടകളും പൊതു ഇടവും റോഡിൻ്റെ ഇരുഭാഗങ്ങളും ശുചിയാക്കി. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. തങ്കമണി ഉദ്ഘാടനം ചെയ്തു, .വൈസ് പ്രസിഡൻ്റ് നല്ലൂർ ഇസ്മായിൽ, സ്ഥിരം സമിതി അധ്യക്ഷ സക്കീന തെക്കയിൽ, ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കോളോറ എന്നിവർ നേതൃത്വം നൽകി
ആശാ വർക്കർമാർ, ഓട്ടോ ടാക്സി ഡ്രൈവർമാർ , ഹരിത സേന, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു

Leave A Reply

Your email address will not be published.