മാഹി: പോണ്ടിച്ചേരി സർവ്വകലാശാല ഈ സെമസ്റ്റർ യു.ജി / പി.ജി പരീക്ഷ 2024 ജൂൺ മാസം നടത്തും. കുടിശ്ശിക പരീക്ഷ എഴുതാൻ തയ്യാറുള്ള വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയ്ക്ക് മെയ് 17 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമിനും കുടുതൽ വിവരങ്ങൾക്കും മാഹി മഹാത്മാ ഗാന്ധി ഗവ.ആർട്സ് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷയും ഫീസും മെയ് 17 വരെ സ്വീകരിക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.