മാഹി: മയ്യഴിയുടെ നഗര വീഥികൾക്ക് ഹരിതാഭ ചൊരിയുന്ന, മയ്യഴിയെ മാലിന്യ മുക്തമാക്കുന്ന നഗരസഭയിലെ അമ്മമാരെ ആദരിച്ചു. മാഹി സി ഈ ഭരതൻ ഹയർ സെക്കൻഡറി സ്കൂളിലെ 2007 മുതൽ 2013 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ”ഒരുമ”യാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ അധ്യാപകൻ ചൂരായി ചന്ദ്രൻ ചടങ്ങിന് മുഖ്യാതിഥിയായി.