അഴിയൂർ : അഴിയൂർ സരിഗ കലാകേന്ദ്രത്തിന്റെ മുപ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബ്ലഡ് ഡൊണഴ്‌സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്കിന്റെയും മലബാർ ക്യാൻസർ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അഴിയൂർ ഗവൺമെന്റ് മാപ്പിള ജൂനിയർ ബേസിക് സ്കൂളിൽ വച്ചു ക്യാമ്പ് സംഘടിപ്പിച്ചത്. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സരിഗ കലാകേന്ദ്രം സെക്രട്ടറി സ്മിത്ത് അധ്യക്ഷത വഹിച്ചു. മലബാർ ക്യാൻസർ സെന്റർ ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോക്ടർ അഞ്ജു കുറുപ്പ് ബോധവൽക്കരണ ക്ലാസ് നടത്തി. ബ്ലോക്ക് മെമ്പർ ബിന്ദു, സ്കൂൾ ഹെഡ്മിസ്റ്റർസ് ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ,ബിഡികെ കണ്ണൂർ ജില്ലാ സെക്രട്ടറി മുസമ്പിൽ, BDK കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് പി പി റിയാസ്, എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. റെഗുലർ എസ്ഡിപി ഡോണർ ആയ സരിഗകലാകേന്ദ്രത്തിന്റെയും ബിഡികെ യുടെ മെമ്പറായ രജീഷ് കരുവയലിനെ ചടങ്ങിൽ വച്ചു ആദരിച്ചു.
കലാകേന്ദ്രം സെക്രട്ടറി രാജേഷ് സ്വാഗതവും കലാകേന്ദ്രം ഖജാൻജി ഹാരിസ് നന്ദിയും പറഞ്ഞു. റയിസ് മാടപ്പീടിക, രാജീവൻ ടി കോടിയേരി, മജീഷ് ടി തപസ്യ, സുജിത് കരുവയൽ ഫൈസൽ എം സി,
തൻസീർ, സത്യജിത്, രാജേഷ്, ഷമേജ്, ബിജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post