Latest News From Kannur

ബാലചന്ദ്രൻ നീലേശ്വരം പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു

0

നീലേശ്വരം: മാതൃഭൂമി നീലേശ്വരം ലേഖകനായിരുന്ന ബാലചന്ദ്രൻ നീലേശ്വരത്തിന്റെ സ്മരണക്കായി നീലേശ്വരം പ്രസ് ഫോറം ഏർപ്പെടുത്തിയ കണ്ണൂർ- കാസർകോട് ജില്ലകളിലെ പ്രാദേശിക പത്രപ്രവർത്തകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച റിപ്പോർട്ടിങ്ങിനാണ് അവാർഡ്. മെയ്‌ 10നകം അപേക്ഷകൾ ലഭിച്ചിരിക്കണം.10001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. വാർത്ത അച്ചടിച്ച് വന്ന പത്രത്തിന്റെ 3 കോപ്പികളോ പിഡിഎഫ്ഓആണ് അയക്കേണ്ടത്. എൻട്രികൾ അയക്കേണ്ട വിലാസം. സെക്രട്ടറി, നീലേശ്വരം പ്രസ് ഫോറം, നീലേശ്വരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപം, നീലേശ്വരം 671314.ഈമെയിൽ:citydairynlr@gmail.com.നീലേശ്വരത്ത് നടക്കുന്ന ബാലചന്ദ്രൻ അനുസ്മരണ ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിക്കും. ബന്ധപ്പെടേണ്ട നമ്പർ:9544433947,9447281679

Leave A Reply

Your email address will not be published.