പാട്യം: മുപ്പത്തിരണ്ട് വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പത്തായക്കുന്ന് പോസ്റ്റ് മാസ്റ്റർ സദാനന്ദൻ മിന്നിക്ക് സബ് ഓഫീസ്, ബ്രാഞ്ച് ഓഫീസ് ജീവനക്കാരും , എം.പി കെ.ബി.വൈ. ഏജന്റ്മാരും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നല്കി. മാലൂരിൽ ഇ.ഡിയായി ഔദ്യോഗിക ജീവിതമാരംഭിച്ച സദാനന്ദൻ തലശ്ശേരി, കൊയിലാണ്ടി തുടങ്ങിയ നിരവധി
പോസ്റ്റോഫിസുകളിൽ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോസ്റ്റോഫീസ് പരിസരത്ത് ചേർന്നയോഗത്തിൽ കൂത്തുപറമ്പ് ഇൻസ്പെക്ടർ ഓഫ് പോസ്റ്റ് ഓഫീസ്. സി. അമ്പിളി അധ്യക്ഷത വഹിച്ചു. സി.ശൈലജ, സി.കെ. ജിബിൻ, കെ.ശ്രീകേഷ് , ശശീന്ദ്രൻ പാട്യം, എ.കെ. പ്രഭാകരൻ, ഇ.കെ.സജ്ഞന , എസ് രോഷിത സംസാരിച്ചു. സദാനന്ദൻ മിന്നി മറുപടി പറഞ്ഞു.. ആർ.വി.രാജീവൻ സ്വാഗതവും . എം.എൻ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post